അങ്കമാലി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായും സംസ്‌കാരസാഹിതി രാഷ്ട്രപതിക്ക് പത്തുലക്ഷം പ്രതിഷേധ കത്തുകൾ അയക്കും. അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കത്തയക്കൽ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്‌കാരസാഹിതി അങ്കമാലി മണ്ഡലം ചെയർമാൻ കെ.ആർ. സുബ്രൻ അദ്ധ്യക്ഷതവഹിച്ചു. ജോബി ജോസ് നടുവട്ടം, കെ.വി. ബേബി, ബാബു മഞ്ഞളി, കെ. കുഞ്ഞവര തുടങ്ങിയവർ സന്നിഹിതരായിരുന്നു.