മൂവാറ്റുപുഴ: ഇന്ധനവിലവർദ്ധനവിനെതിരെ 21ന് രാവിലെ 11മുതൽ 15മിനിട്ട് മൂവാറ്രുപുഴയിലെ മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് സമരത്തിൽ പങ്കെടുക്കമെന്ന് സമരസമതി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രക്ഷോഭത്തിൽ അണിചേരണമെന്ന് ട്രേഡ് യൂണിയൻ സംയുക്തസമരസമിതി അഭ്യർത്ഥിച്ചു. പാചകവാതകത്തിന്റേയും മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുകയാണ്. കൊവിഡ് മഹാമാരിക്കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ പകൽകൊള്ളയെന്ന് സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടി. 21ന് രാവിലെ 11ന് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് നിരത്തിലിറങ്ങി നിന്ന് പ്രതിഷേധിക്കണമെന്നും ആംബുലൻസിനെ സമരത്തിൽനിന്ന് ഒഴിവാക്കിയതായും സമരസമിതി അറിയിച്ചു.