കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഗാന്ധിയൻ പീസ് ആൻഡ് നോൺവയലൻസ് സ്റ്റഡീസ് സെന്റർ ആരംഭിച്ചു. ഡൽഹിയിലെ ഗാന്ധിസ്മൃതി ആൻഡ് ദർശൻ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റർ ഫോർ റിസേർച്ചിന്റെയും ആഭിമുഖ്യത്തിലാണ് സെന്റർ ആരംഭിച്ചത്.

2025 ൽ നടക്കുന്ന കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമാണ് സെന്റർ. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ചെയർമാൻ ലക്ഷ്മിദാസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ സിസ്റ്റർ വിനിത, ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതി ഡയറക്ടർ ദിപാങ്കർ ശ്രീഗ്യാൻ, ഡോ. വേദഭ്യാസ് കുണ്ഠു, പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, ഡോ. ലത നായർ, ഡോ. പ്രീതികുമാർ, മാക്സ്ലിൻ എം. മാക്സി തുടങ്ങിയവർ സംസാരിച്ചു.