cp-thariyan
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി മേഖലയിൽ നടത്തിയ കടയടപ്പ് സമരത്തിന്റെ മേഖലാതല ഉദ്ഘാടനം പ്രസിഡന്റ് സി. പി. തരിയൻ നിർവഹിക്കുന്നു .

#നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധം

നെടുമ്പാശേരി: കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കുവാൻ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പ്രത്യേക സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. കടയടപ്പ് സമരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നെടുമ്പാശേരി മേഖലാതല പ്രതിഷേധം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. ബാലചന്ദ്രൻ, പി.ജെ. ജോയ്, എം.പി. ഡേവിസ്, കെ.ആർ. ശരത്, ബൈജു ഇട്ടൂപ്പ്, കെ.കെ. ബോബി, ആനി ഫ്രാൻസിസ്, മോളി ഡേവിസ് എന്നിവർ പ്രസംഗിച്ചു.

ആലുവ മർച്ചൻറ്‌സ് അസോസിയേഷൻ റെയിൽവേ സ്റ്റേഷൻ റോഡിൽ സംഘടിപ്പിച്ച തൊഴിൽസംരക്ഷണ ശൃംഖല പ്രസിഡന്റ് ഇ.എം. നസീർബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. നിഷാദ്, റഫീഖ്, ജോണി മൂത്തേടൻ, പി.എം. മൂസാകുട്ടി, കെ.സി. ബാബു, അജ്മൽ കാമ്പായി തുടങ്ങിയവർ സംസാരിച്ചു.