bjp-paravur
നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികം പ്രമാണിച്ച് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണോദ്ഘാടനം ഹരേഷ് വെണ്മനശേരി നിർവഹിക്കുന്നു.

പറവൂർ: ബി.ജെ.പി പറവൂർ നഗരസഭ ആറാംവാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ഏഴാം വാർഷികം പ്രമാണിച്ച് വാർഡിലെ എല്ലാ വീടുകളിലും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരേഷ് വെണ്മനശേരി വാർഡിലെ മുതിർന്ന അംഗം വള്ളിയമ്മക്ക് നൽകി നിർവഹിച്ചു. കൗൺസിലർ രഞ്ജിത്ത് മോഹൻ, ദിൽ എസ്. കുമാർ, സുധാചന്ദ്, മുരളി ഇളയിടം, രതീഷ്, മധു, സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.