photo
മാലിപ്പുറം അലിയാർ സ്മാരക വായനശാല സംഘടിപ്പിച്ച ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: മാലിപ്പുറം അലിയാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സംഘടിപ്പിച്ച സംഗമം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. എൻ. രവീന്ദ്രൻ, കെ. ഡി. പ്രേമൻ, കെ.വി. തോമസ്, വി.കെ. ലാലൻ, അഡ്വ. സുനിൽ ഹരീന്ദ്രൻ, പ്രസന്ന ഉണ്ണിക്കൃഷ്ണൻ, നിഷ ആന്റണി എന്നിവർ പങ്കെടുത്തു.