bus

കൊച്ചി: ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ 21 ന് നടത്തുന്ന സമരത്തിന് ഐക്യദാർഡ്യവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ. രാവിലെ 11 മുതൽ 15 മിനുട്ട് നേരം മുഴുവൻ ബസുകളും നിറുത്തിയിട്ടു സമരം ചെയ്യാനാണ് തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു.

15 മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 27 രൂപയുടെ വർദ്ധനവ് വന്നതിനാൽ ഒരു ബസിന് ഒരു ദിവസത്തെ ഡീസൽ വകയിൽ മാത്രം 2,500 രൂപയുടെ അധികചെലവാണ് വന്നിട്ടുള്ളത്. ഒരു ലിറ്റർ ഡീസലിന് 93 രൂപ വില നൽകി ബസുകൾ സർവീസ് നടത്താൻ കഴിയില്ല
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറച്ച് ഇന്ധന വിലയിൽ കുറവ് വരുത്തണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ, സംസ്ഥാന ഭാരവാഹികളായ ശരണ്യ മനോജ്, കെ.കെ. തോമസ്, വേലായുധൻ, രാജു കരുവാരത്ത്, സത്യൻ പാലക്കാട്, ചന്ദ്രബാബു എന്നിവർ സംസാരിച്ചു.