മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരത്തോടനുബന്ധിച്ച് മുളവൂരിൽ കടകളടച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് പി.വി. റോയി ദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. മൈതീൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കെ.എ. രാജൻ, ഡോ. വിജയലക്ഷ്മി ബാബു, മുഹമ്മദ് മുറിക്കല്ലിൽ, എം.എച്ച്. അഷറഫ്, കെ.ഇ. സൈനുദ്ദീൻ, എം.പി.എം.കുഞ്ഞുമോൻ, ടി.എം. സാദിഖ്, എൻ.കെ. അലി, എ.എ. അജാസ്, കെ.കെ. ജലീൽ, ടി.കെ. സലാം, ടി.സി. ഏലിയാസ് എന്നിവർ പങ്കെടുത്തു.