പറവൂർ: ആദ്യമായി ലഭിച്ച സാമൂഹ്യക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കർഷകത്തൊഴിലാളി ദമ്പതികൾ. കുഞ്ഞിത്തൈ വെങ്കിടിങ്ങിൽ പ്രഭാകരനും ഭാര്യ മഹിളയുമാണ് തുക സംഭാവന ചെയ്തത്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറിന് കൈമാറി. തെങ്ങുകയറ്റ തൊഴിലാളിയായ പ്രഭാകരനും വീട്ടമ്മയായ മഹിളയും സി.പി.ഐ പ്രവർത്തകരാണ്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗീസ്, ബീന ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു മനോജ്, സുമ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.