വൈപ്പിൻ: പ്രകൃതിക്ഷോഭവും കൊവിഡ് മൂലവും ദുരിതത്തിലായ ഞാറക്കൽ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ചിന്റെ സഹായം. കപ്പ, ചക്ക, വാഴക്കുല, പച്ചക്കറികൾ എന്നിവയടങ്ങിയ ഭക്ഷ്യധാന്യങ്ങളാണ് എത്തിച്ചത്. കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് ഇടപ്പാറയുടെ നേതൃത്വത്തിൽ എത്തിച്ച സാധനങ്ങൾ റെഡ് ക്രോസ് ജില്ലാ ചെയർമാൻ ജോണി വൈപ്പിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു എന്നിവർ ഏറ്റുവാങ്ങി. ബിനോയ് തോമസ്, മഹിപാൽ, വിൽസൺ തോമസ് എന്നിവർ സംബന്ധിച്ചു.