1

തൃക്കാക്കര: ഡി.വൈ.എഫ്.ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ദിവസമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ സി.പി.എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ സന്ദർശിച്ചു.ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം എത്തിയത്.സി.പി.എം കമ്മിറ്റിയംഗം സി.കെ പരീത്, സി.പി.എം കളമശേരി ഏരിയ കമ്മിറ്റി സെക്രട്ടറി എം.ഇ ഹസൈനാർ, ഏരിയ കമ്മറ്റി അംഗം കെ.ടി എൽദോ,ലോക്കൽ സെക്രട്ടറി എൻ പി ഷൺമുഖൻ,കെ എ നജീബ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തി നാലുമണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക്,രോഗികൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനു പുറമെ,കൊവിഡ് രോഗികൾക്കായി ആംബുലൻസ് സൗകര്യം,കൊവിഡ് രോഗമുക്തരായവരുടെ വീടുകളിൽ അണു നശീകരണം നടത്തുക,കമ്മ്യൂണിറ്റി കിച്ചൻ വഴി ദിവസേന ഉച്ചക്കും രാത്രിയിലും ഭക്ഷണം കൊടുക്കുക.തുടങ്ങി ഒട്ടേറെ മാതൃകാപരയുമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.