പറവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷന്റേയും താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു. ധർണ പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി പി.ബി. പ്രമോദ്, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എം.ജി. വിജയൻ, ജനറൽ സെക്രടറി എൻ.എസ്. ശ്രീനിവാസ്, ട്രഷറർ കെ.എ. ജോഷി എന്നിവർ സംസാരിച്ചു.