പറവൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറത്ത് സംഘമിത്ര കാർഷിക സമിതിയുടെ നടീൽ ഉത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. മുളക്, വെണ്ട, പാവൽ, വഴുതന, പീച്ചിൽ എന്നിവയും ചെണ്ടുമല്ലി, വെന്തി എന്നീ പൂവിനങ്ങളുമാണ് കൃഷി ചെയ്യുന്നത്. സമിതി കൺവീനർ കെ.എസ്. മനോജ്, എം.എസ്. സുബീഷ്, ജലജ ഗോപൻ തുങ്ങിയവർ പങ്കെടുത്തു.