കൊച്ചി: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ പള്ളുരുത്തി ബ്ലോക്കിന്റെ കീഴിലെ വിതരണോദ്ഘാടനം ടി. ജെ. വിനോദ് എം. എൽ. എ നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിൽ 35000 പച്ചക്കറിത്തൈകളും 10000 പച്ചക്കറി വിത്തിന്റെ പാക്കറ്റുകളും സൗജന്യമായി നൽകും.വരുന്ന ഓണക്കാലത്ത് എല്ലാ വീടുകളിലും ആവശ്യത്തിന് പച്ചക്കറികൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവേൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എറണാകുളം ഗവ.ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വിത്തുകളുടെ വിതരണോദ്ഘാടനം മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൈകൾ ലത്തീഫ്, ചിഞ്ചു എന്നീ കർഷകർക്കും വിത്തുകൾ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ നളിനിക്കും കൈമാറി. കൃഷി വകുപ്പ് വൈറ്റില അസിസ്റ്റന്റ് ഡയറക്ടർ സെറിൻ ഫിലിപ്പ് ,ഓഫീസർമാരായ കെഎ. രാജൻ, ചിത്ര.കെ.പിള്ള, ഷീബ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കുടുതൽ പച്ചക്കറി, ഫലവൃക്ഷ തൈകളും, വിവിധയിനം വിത്തുകളും വിതരണം ചെയ്യുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുകളിൽ ബന്ധപ്പെടുക.