വൈപ്പിൻ: വൈപ്പിൻ മേഖലയിലെ വ്യാപാരികൾ കടയടച്ച് സമരം നടത്തി. ഞാറക്കലിലെ പ്രതിഷേധസമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കൽ ടൗൺ യൂണിറ്റ് ജനറൽ സെക്രട്ടറി പി. ടി. പോൾ ഉദ്ഘാടനം ചെയ്തു. വി.കെ. തങ്കകുമാർ, യൂത്ത് വിംഗ് പ്രസിഡന്റ് രതീഷ് ബാബു, ഡെന്നി വർഗീസ്, പോൾ ദേവസിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. എടവനക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ എടവനക്കാട് നടത്തിയ ധർണ യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.