മുളന്തുരുത്തി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം മുളന്തുരുത്തി മേഖലയിൽ പൂർണമായിരുന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നത്. ചോറ്റാനിക്കരയിലും വ്യാപാരിസമരം പൂർണമായിരുന്നു. വഴിയോരക്കച്ചവടക്കാരും തുറന്നില്ല. ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിലും വ്യാപാരികൾ കടകൾ തുറന്നില്ല. മാർക്കറ്റ് കേന്ദ്രങ്ങളും അടഞ്ഞുകിടന്നു.