sathi-lalu
ഹരിത കർമ്മ സേനാംഗങ്ങൾക്ക് കുട്ടമശേരി സഹകരണ ബാങ്ക് നൽകുന്ന ഭക്ഷ്യക്കിറ്റുകൾ കീഴ്മാട് ഗ്രാമപ്രസിഡന്റ് സതി ലാലു, ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു

ആലുവ: കൊവിഡ് മഹാമാരിയിലും കീഴ്മാട് ഗ്രാമപഞ്ചായത്തിലെ വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് കുട്ടമശേരി സഹകരണബാങ്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവും ബാങ്ക് പ്രസിഡന്റും ചേർന്ന് കിറ്റുകൾ വിതരണംചെയ്തു.

വാഴക്കുളം ബ്ലോക്ക് മെമ്പർ ഷീജ പുളിക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റസീല ഷിഹാബ്, സാജു മത്തായി, വി.വി. മന്മഥൻ, ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, സി.ബി. കാദർകുഞ്ഞ്, കെ.കെ. അബ്ദുൾ ലത്തീഫ്, പി.എ. ഷാജഹാൻ, കെ. രഘുനാഥൻ നായർ, റാബിയബീവി, ജൈസി ജോയ്, നൂർജഹാൻ തുടങ്ങിയവർ പങ്കെടുത്തു.