liabrary
വാക്‌സിൻ ചലഞ്ചിലേക്ക് ജില്ലാ ലൈബ്രറി കൗൺസിൽ ശേഖരിച്ച 33 ലക്ഷം രൂപ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ ചേർന്ന് കൈമാറുന്നു

ആലുവ: സംസ്ഥാന സർക്കാരിന്റെ വാക്‌സിൻ ചലഞ്ചിലേക്ക് ജില്ലാ ലൈബ്രറി കൗൺസിൽ 33 ലക്ഷം നൽകി. ജില്ലയിലെ ഗ്രന്ഥശാലകൾ മുഖേന ശേഖരിച്ച 33,08,600 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ തുക കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ, എം. ശൈലജ, ഡി.ആർ. രാജേഷ്, വി.കെ. ഷാജി, പി.ജി. സജീവ്, പി.കെ. രമാദേവി, കെ. രവിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.