കാലടി: കുണ്ടന്നൂർ - അങ്കമാലി പാത പോകുന്ന കാഞ്ഞൂർ പഞ്ചായത്തിലെ വീടുകൾ നഷ്ടപ്പെടുത്താതെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് ആലുവ ഗസ്റ്റ് ഹൗസിൽ വച്ച് നിവേദനം നൽകി. നിവേദനത്തിലെ കാര്യങ്ങളിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. നിവേദകസംഘത്തിൽ അൻവർ സാദത്ത്. എം.എൽ.എ, ഗ്രേസി ദയാനന്ദൻ, സി.കെ. സലിംകുമാർ, കെ.പി. ബിനോയി, പി. അശോകൻ, കെ.എൻ. കൃഷ്ണകുമാർ,എന്നിവർ ഉണ്ടായിരുന്നു.