കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലെ അഗതി അനാഥ മന്ദിരങ്ങളിൽ ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. എം.എൽ.എ യുടെ കരുതലായ് എറണാകുളം പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനുമായി കൈകോർത്താണ് 21 സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. ഫെഡറൽ ബാങ്ക് എറണാകുളം സൗത്ത് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് തുഷാര വി.എം,സീനിയർ മാനേജർ ലിസി ജോസ് തുടങ്ങിയവർ പങ്കെടുത്തു.