mo-john
യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ പഠനോപകരണ വിതരണം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി യൂത്ത് കെയറിന്റെ ഭാഗമായി നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി. നിജാസ്, മണ്ഡലം ഭാരവാഹികളായ താഹിർ ചാലക്കൽ, അമൽ ജോൺ, ഇജാസ്, ഷാനവാസ്, അസ്ഹർ, സൽമാൻ, അൽഅമീൻ, രഞ്ജു ടോമി, പി.കെ. എൽദോ, പി.വി. എൽദോസ്, പി.ഐ. മുജീബ് എന്നിവർ പ്രസംഗിച്ചു.