ആലുവ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ ശേഷം ആദ്യമായാണ് കെ. സുധാകരൻ ജില്ലയിലെത്തുന്നത്. ബെന്നി ബെഹനാൻ എം.പി, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, വി.പി. ജോർജ് എന്നിവരും പങ്കെടുത്തു.