പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ വീടുകളിൽ വെങ്ങോല സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.2000 രൂപ വിലവരുന്ന ഭക്ഷ്യോല്പന്നങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്. വിതരണോദ്ഘാടനം വെട്ടിക്കാട്ടുകുന്നിൽ ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് നിർവഹിച്ചു. പഞ്ചായത്തംഗം ബിബിൻഷാ, ബാങ്ക് ഭരണസമതിയംഗങ്ങളായ ഒ.എം.സാജു, സന്ധ്യ ആർ നായർ, കനിവ് പാലിയേറ്റീവ് ഭാരവാഹികളായ അജ്മൽ അലി, സി.സി.ഷൈനു എന്നിവർ പങ്കെടുത്തു.