പെരുമ്പാവൂർ: കോൺഗ്രസ് (ഐ) കുറ്റിപ്പാടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി. ജോർജ്, വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.ഗോപകുമാർ എന്നിവർ പങ്കെടുത്തു.