പെരുമ്പാവൂർ: സാമൂഹ്യ മാദ്ധ്യമങ്ങളും കൗമാരവും എന്ന വിഷയത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജും നാരായണ ഗുരുകുലം സ്റ്റഡി സർക്കിളും സംയുക്തമായി ഇന്ന് രാത്രി 7.30 ന് ഓൺലൈൻ പഠനക്ലാസ് നടത്തും. ചാലക്കുടി ഡിവൈ. എസ്.പി കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആർ. അനിലൻ അദ്ധ്യക്ഷത വഹിക്കും. എം.എസ്. സുരേഷ് സ്വാഗതവും ഷിജു പി.കെ നന്ദിയും പറയും. പങ്കെടുക്കേണ്ടവർ 9562074137 എന്ന നമ്പറിൽ ബന്ധപ്പെടണം.