ആലുവ: നഗരസഭയിലെ മഴക്കാലശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയാരോപിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭ ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. 10,21 വാർഡുകളിൽ കാന വൃത്തിയാക്കൽ പൂർത്തിയാക്കാതിരുന്നിട്ടും നഗരസഭ നടപടിയെടുത്തിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു. കൗൺസിലർമാരായ പ്രീത രവി, ശ്രീലത രാധാകൃഷ്ണൻ, ശ്രീകാന്ത് എൻ, ഇന്ദിരാദേവി എന്നിവരാണ് പ്രതിഷേധിച്ചത്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോയ് വർഗീസ്, വൈസ് പ്രസിഡന്റ് പത്മകുമാർ എന്നിവർ സംസാരിച്ചു.