iuml
മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ചൂർണിക്കര മുട്ടത്ത് വിദ്യാർത്ഥികൾക്ക് കുട വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കട്ട് നിർവഹിക്കുന്നു

ആലുവ: മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ചൂർണിക്കര മുട്ടത്ത് നിർദ്ധന വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീർ പുതുവയി, ജില്ലാ കൗൺസിൽ അംഗം നൗഷാദ് പുതുതായി, ശിഹാബ് എന്നിവർക്ക് കൈമാറി.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സി.പി. നാസർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അക്‌സർ മുട്ടം, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, പി.കെ. കുഞ്ഞുമുഹമ്മദ് ഹാജി, അഷറഫ് പുതുതായി, ടി. ബിമുഹമ്മദലി, പി.പി .അബൂബക്കർ, നസീർ പാറാളി, പി.പി. യുസഫ്, ജബ്ബാർ തോടത്തിൽ, റഷീദ് പാരാളി, ഹൈറുനിസ എന്നിവർ പങ്കെടുത്തു.