പള്ളുരുത്തി: ശ്രീഭവാനീശ്വര ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശിവപാർവതി മണ്ഡപത്തിന്റെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവത്തിൽ കുമ്പളങ്ങി സെൻട്രൽ ശാഖ പ്രതിഷേധ കൂട്ടായ്മ നടത്തി.ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു.പ്രദീപ് മാവുങ്കൽ, ജോഷി ശാന്തി, സി.കെ. ടെൽഫി, ഇ.വി.സത്യൻ, പി.ഡി.ഷിജിത്ത്, ജയചന്ദ്രൻ മണ്ണാളി തുടങ്ങിയവർ സംബന്ധിച്ചു.