pj-anil
ചെങ്ങമനാട് സഹകരണ ബാങ്ക് പഞ്ചായത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കായി നോട്ടുബുക്കും പഠനോപകരണങ്ങളും നൽകുന്ന പദ്ധതി കപ്രശേരി ഗവൺമെന്റ് യു.പി സ്‌കൂളിൽ ബാങ്ക് പ്രസിഡന്റ് പി.ജെ.അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണബാങ്ക് പഞ്ചായത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കായി നോട്ടുബുക്കും പഠനോപകരണങ്ങളും നൽകുന്ന പദ്ധതിയാരംഭിച്ചു. കപ്രശേരി ഗവൺമെന്റ് യു.പി സ്‌കൂളിൽ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നോട്ട് ബുക്കുകളും പഠനോപകരണങ്ങളും ഹെഡ്മിസ്ട്രസ് നിഷക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എം.ആർ. സത്യൻ, എം.കെ. പ്രകാശൻ, സെക്രട്ടറി ജെമി കുര്യാക്കോസ്, എസ്.എം.സി ചെയർമാൻ വിനോദ്, പി.എ. ഷിയാസ്, എ.എം. നവാസ് എന്നിവർ പങ്കെടുത്തു.