ആലുവ: മുപ്പത്തടം എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ ഹോട്ടൽ ദ്വാരകയിൽ വായനാദിനം നടത്തി. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിന് മുമ്പിൽ സാഹിത്യകാരൻ ശ്രീമൻ നാരായണൻ ഭദ്രദീപം തെളിച്ചു. പ്രൊഫ. എം.കെ. സാനുവിൻെറ വായനദിനസന്ദേശം പ്രകാശിപ്പിച്ചു. ഗാന്ധിജിയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു. കവി എസ്. രമേശൻ നായർക്ക് പ്രണാമമർപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. എസ്. ആന്റണി, ശശിധരൻ കല്ലേരി, ബാബുരാജ് ഹരിശ്രീ, എച്ച്.സി. രവീന്ദ്രൻ, ജയൻ സമന്വയ, പി.എൻ. ബാബു തുടങ്ങിയവർ പങ്കെടുത്തു.