കൊച്ചി: കൊവിഡ് മുന്നണിപ്പോരാളികളായ മാദ്ധ്യമ പ്രവർത്തകർക്ക് തൊഴിലിടങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. മുത്തൂറ്റ് ഫിനാൻസിന്റെയും കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബിലെ മാദ്ധ്യമ പ്രവർത്തകരോടുള്ള ആദരവറിയിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ജോർജ് എം .ജോർജ് , പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത് എന്നിവർ പങ്കെടുത്തു.