കൊച്ചി: യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്തഭാഷകളിലെ 30 വയസിൽ താഴെയുള്ള എഴുത്തുകാരിൽ നിന്നും രചനകൾ ക്ഷണിച്ചു. പരമാവധി 5,000 വാക്കുകളാകാം.

തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാർക്ക് പ്രതിമാസം 50,000 രൂപ വീതം ആറുമാസം ലഭിക്കും. മലയാളം, ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ രചനകൾ നടത്താം. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം പ്രമാണിച്ച് ഏക് ഭാരത് ശ്രേഷ്ഠഭാരത് പദ്ധതിയുടെ ഭാഗമായി നാഷണൽ ബുക്ക് ട്രസ്റ്റാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദേശീയതലത്തിൽ അറിയപ്പെടാത്തവരെയും പ്രദേശങ്ങളെയും സംഭവങ്ങളെയും അധികരിച്ച് എഴുതാമെന്ന് നാഷണൽ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഇ.എൻ. നന്ദകുമാർ അറിയിച്ചു.

വിവരങ്ങൾക്ക് : www.nbtindia.gov.in


,