കൊച്ചി: വനംകൊള്ളയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും ഇന്ന് പാലാരിവട്ടം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിനുമുന്നിൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) യുവജന വിഭാഗമായ എൻ.വൈ.സി.കെ ജില്ലാ കമ്മിറ്റി ധർണ നടത്തുമെന്ന് പ്രസിഡന്റ് അൽത്താഫ് സലിം അറിയിച്ചു. രാവിലെ 10.30ന് എൻ.സി.കെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം ഉദ്ഘാടനം ചെയ്യും.

വനസമ്പത്തിന്റെയും വന്യജീവികളുടെയും സംരക്ഷണത്തിന് നിലകൊള്ളേണ്ട വനംവന്യജീവി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് എൻ.വൈ.സി.കെ ജില്ലാ കമ്മിറ്റി ആരോപിച്ചു. അന്വേഷണം അട്ടിമറിക്കാൻ വകുപ്പുമന്ത്രി ശ്രമിക്കുകയാണ്. മുൻ റവന്യൂ, വനം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.