കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജലജന്യ രോഗങ്ങളെ തടയുന്നതിന് സൂപ്പർ ക്ലോറിനേഷൻ പദ്ധതി ആരംഭിച്ചു. വേങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് പി കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ സി.ജെ ബാബു, മെമ്പർമാരായ ലതാഞ്ജലി മുരുകൻ, ഡെയ്സി ജെയിംസ്, ടി.ആർ നാരായണൻ നായർ, സോജാ റോയി, വേങ്ങൂർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ, ആരോഗ്യവകുപ്പിലെ ഡോക്ടർ സൈനബ, ഹെൽത്ത് സൂപ്രണ്ട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.