citu-
ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പിറവം പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സി.ഐ.ടി.യു നടത്തിയ പ്രതിഷേധസമരം പിറവം മുനിസിപ്പൽ വൈസ് ചെയർമാനുമായ കെ.പി.സലിം ഉദ്ഘാടനം ചെയ്യുന്നു

പിറവം: ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പിറവം പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സി.ഐ.ടി.യു നടത്തിയ പ്രതിഷേധസമരം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും പിറവം മുനിസിപ്പൽ വൈസ് ചെയർമാനുമായ കെ.പി.സലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.കെ.സജീവൻ, ജില്ലാവൈസ് പ്രസിഡന്റ് ടി.ആർ.അശോക് കുമാർ, ട്രഷറർ അനീഷ്‌ തോമസ്, വൈസ് പ്രസിഡന്റ് എം.എൻ. ഷിബു, കെ.ബി. സുന്ദരൻ, കണ്ണൻ പി.മോഹൻ തുടങ്ങിയവർ പങ്കെടുത്തു.