അങ്കമാലി: എ.പി കുര്യൻ സ്മാരക ലൈബ്രറി ഇ.എം.എസ് സ്മൃതിയുടെ ഭാഗമായി ഇ.എം.എസ് പുസ്തകങ്ങളുടെ വായനോത്സവം നടന്നു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജോൺ ഫെർണാണ്ടസ് ആദ്യ വായന നടത്തി. വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ഡോ. സന്തോഷ് തോമസ്, എം.പി. പത്രോസ്, കെ.എ. ചാക്കോച്ചൻ, അഡ്വ. കെ.കെ. ഷിബു, വി.കെ.ഷാജി, കെ. രവിക്കുട്ടൻ, ടി.പി. വേലായുധൻ, പി. തമ്പാൻ തുടങ്ങിയവർ പങ്കാളികളായി. തുടർന്ന് നടന്ന ഓൺലൈൻ അനുസ്മരണ സമ്മേളനത്തിൽ ഇ.എം.എസ് പഠന ഗവേഷണകേന്ദ്രം ഡയറക്ടർ സി.ബി. ദേവദർശൻ മുഖ്യപ്രഭാഷണം നടത്തി.