അങ്കമാലി: യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ബിലിയാണി ചലഞ്ച് സംഘടിപ്പിച്ചു. നിർദ്ധനകുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്നതിനായിരുന്നു ബിരിയാണി ചലഞ്ച്. ബെന്നി ബഹ്‌നാൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോയ്‌സൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ബേബി, ഏല്യാസ് കെ. തരിയൻ, ടി. എം. വർഗീസ് എന്നിവർ സന്നിഹിഹിതരായിരുന്നു .