അങ്കമാലി: കേരളത്തിലെ എല്ലാ ജില്ലകളിലും ഫിസാറ്റ് എൻജിനീയറിംഗ്‌ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്തദാനസേന രൂപീകരിക്കും. വിവിധ ജില്ലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഫിസാറ്റ് ബ്ലഡ്‌ഡോണേഴ്‌സിന്റെ ജില്ലാ കോ ഓർഡിനേറ്റർമാരാകും. പൊതുജനങ്ങളെക്കൂടി പങ്കാളിയാക്കിയുള്ള പദ്ധതിയുടെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. ഫിസാറ്റ് ചെയർമാൻ ഡോ.പി. അനിത അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫിസാറ്റ് എൻ.എസ്.എസ് സെൽ പ്രവർത്തങ്ങൾ ഏകോപിപ്പിക്കും. രക്തം ആവശ്യമുള്ളവർ ജില്ലകളിലെ കോ ഓർഡിനേറ്റർമാരുമായോ ഫിസാറ്റ് എൻജിനീയറിംഗ്‌ കോളേജുമായോ ബന്ധപ്പെട്ടാൽ രക്തംലഭിക്കും. കൂടുതൽ വിവരങ്ങൾ കോളേജിന്റെ വെബ്‌സൈറ്റിൽ (www.fisat.ac.in) ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഡോ. ജോയി എം. വർഗീസ്, ഡോ. വന്ദന സുധീർ, വൈസ് പ്രിൻസിപ്പൽ ഡോ.സി.ഷീല, ഡീൻ ഡോ. പി.ആർ.മിനി, എൻ.എസ്.എസ് സെൽ കോ ഓർഡിനേറ്റർമാരായ സാജൻ. എസ്, ബീനു റിജു തുടങ്ങിയവർ പങ്കെടുത്തു.