അങ്കമാലി: വ്യാപാരി വ്യവസായി ഏകോപനസമിതി തുറവൂർ യൂണിറ്റിലെ മുഴുവൻ വ്യാപാരികളും കടകൾ അടച്ച് പ്രതിഷേധസമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു ജോസ്, ട്രഷറർ ലിക്‌സൺ ജോർജ്, പി.കെ. അശോകൻ, ജോണി വടക്കുഞ്ചേരി, എൻ.നമീഷ്, ഷിജി പൗലോസ് എന്നിവർ പ്രസംഗിച്ചു.