കൂത്താട്ടുകുളം: ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെ.എസ്.ആർ.ടി.സി(സി.ഐ.ടി.യു) ജീവനക്കാർ കൂത്താട്ടുകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു. കൂത്താട്ടുകുളം ഡിപ്പോയിൽ നടന്ന പ്രതിഷേധം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സജേഷ് ശശി ഉദ്ഘാടനം ചെയ്തു. സി .ജയകുമാർ , റ്റിബു തോമസ്,സന്തോഷ് കൃഷണൻ,ബിനു ജോൺ, കെ.പി.വിനോദ്, വി.എ.അജി എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ എറണാകുളം ജില്ലാ ജോയിറ്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം, ദിലീപ്.കെ.രവി എന്നിവർ സംസാരിച്ചു.