കൂത്താട്ടുകുളം: പാലക്കുഴ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ലക്ഷദ്വീപ് നിവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് രാത്രി ഒമ്പതിന് വീടുകളിൽ വിളക്കുകൾ അണച്ച് 'ഗോ പട്ടേൽ ഗോ' മുദ്രാവാക്യം മുഴക്കിയായിരുന്നു ഐക്യദാർഢ്യം. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ രക്ഷാധികാരി വി.ടി ജോബ്, പ്രസിഡന്റ് ജയ്മോൻ പി എബ്രാഹം, സെക്രട്ടറി ഇ.എസ് മോഹനൻ, സൈജു ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.