ഇലഞ്ഞി: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രബന്ധ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദിവ്യ കൃഷ്ണൻകുട്ടിയെ ലോക്‌താന്ത്രിക് പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.നാമക്കുഴി ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
എൽ.ജെ.ഡി പിറവം നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്.ശൈലേഷ് കുമാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. പ്രശാന്ത്, പിറവം മുൻസിപ്പൽ കമ്മിറ്റി കൺവീനർ ബാബു.പി.കെ തുടങ്ങിയവർ ചേർന്ന് ഉപഹാരം കൈമാറി.