പിറവം: നാഗാർജുന ആയുർവേദ ആശുപത്രിയുടെ സഹായത്തോടെ പിറവം നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചാം ഡിവിഷൻ കരക്കോട് സൗജന്യമായി ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു.

അഞ്ച് സെന്റ് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി സലീം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ വിമൽ ചന്ദ്രൻ, കൗൺസിലർ ഷെബി ബിജു, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ്, സോമൻ വല്ലയിൽ, മുൻ കൗൺസിലർ സോജൻ ജോർജ്, ഡോക്ടർ ശ്യാം, മിനി സോജൻ എന്നിവർ സംസാരിച്ചു.