naam88
നിർമ്മലയുടെ അലുംനി അസോയിഷനായ നാം നിർമ്മിച്ചു നൽകിയ വീട്

മൂവാറ്റുപുഴ: നിർമ്മലയുടെ അലുംനി അസോയിഷനായ നാം 88-ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റിൽ വീടുതകർന്ന നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. ആയവന പഞ്ചായത്തിലെ കടുംമ്പിടിയിൽ ചുഴലിക്കാറ്റിൽ വീട് തകർന്ന് ശശിയുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നതോടെ മഴയത്ത് ചേർന്നൊലിക്കുന്ന വീട്ടിലായിരുന്നു ശശിയും കുടുംബവും താമസിച്ചിരുന്നത്. മേൽക്കൂര തകർന്ന വീട്ടിൽ ഡിപ്ലോമയ്ക്ക് പഠിക്കുന്ന കുട്ടിയുടെ വിദ്യാഭാസം മോശമാണെന്നറിഞ്ഞതിനാൽ ഡോ.മാത്യു കുഴലനാടൻ എം.എൽ.എ വിഷയം നാമിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അടിയന്തരമായി വീടീന്റെ പുനർനിർമ്മാണം പൂർത്തിയാക്കി.വീടിന്റെ താക്കോൽദാനം ഡോ.മാത്യു കുഴലനാടൻ എം.എൽ.എ നിർവഹിച്ചു. നാം പ്രസിഡന്റ് അഡ്വ. ഒ.വി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനീഷ്, നാമിന്റെ ഭാരവാഹികളായ വിനോദ് ബാബു ,സോണി മാത്യു, ജെറി തോമസ്, ജോമോൻ മലേക്കുടിയിൽ, സജി ചക്രവേലിൽ എന്നിവർ പങ്കെടുത്തു. ഈ വർഷം എട്ട് വീടുകൾ കൂടി നിർമ്മിച്ച് സമൂഹത്തിലെ അശരണർക്ക് അത്താണിയാവുക എന്നതാണ് നാമിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് അഡ്വ. ഒ.വി.അനീഷ് അറിയിച്ചു.