കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ സ്‌പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന യോഗാ വാരാചരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.ഡി.എം.ഒ ഡോ. ലീനാറാണി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.സൂസൻ മത്തായി ആലുങ്കൽ, ഡോക്ടർമാരായ ഹേമ തിലക്, ടി. ശ്രീലേഖ, നടാഷ തെരേസ, സാഗർ, അജിത്ത് കെ.എ എന്നിവർ സംബന്ധിച്ചു. 15 മുതൽ 21 വരെ ഓരോ ദിവസവും വ്യത്യസ്ത തൊഴിൽവിഭാഗത്തിൽപ്പെട്ടവർക്ക് ഓൺലൈനിലൂടെ യോഗാക്ലാസുണ്ടാകും.