കൊച്ചി: പാലത്തായി പീഡനക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും സി.ബി.ഐയുടെയും നിലപാടു തേടി. ഹർജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് എൻ. അനിൽ കുമാർ, പൊലീസിനോടു സ്റ്റേറ്റ്‌മെന്റ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ പാനൂരിലെ പാലത്തായിയിൽ സ്കൂൾ അദ്ധ്യാപകനായ പദ്മരാജൻ നാലാം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.