cpm
സി.പി.എം വാളകം ലോക്കൽ കമ്മിറ്റി കനിവ് ഭവന പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കുന്നയ്ക്കാൽ ആവുണ്ടയിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ കൈമാറുന്നു

മുവാറ്റുപുഴ: സി. പി.എം വാളകം ലോക്കൽ കമ്മിറ്റി കനിവ് ഭവന പദ്ധതിയിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കുന്നയ്ക്കാൽ ആവുണ്ടയിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നിർവഹിച്ചു. ആവുണ്ട വാഴക്കാലായിൽ അജിമോന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്. താക്കോൽ സി.എൻ മോഹനൻ കുടുംബാംഗങ്ങൾക്ക് കൈമാറി.വാർഡ് മെമ്പർ ഷീലദാസ് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ.പി.എം.ഇസ്മയിൽ, പി.ആർ.മുരളീധരൻ, ഏരിയാ സെക്രട്ടറി എം.ആർ.പ്രഭാകരൻ, ലോക്കൽ സെക്രട്ടറി പി.എ.രാജു, ഏരിയാ കമ്മിറ്റി അംഗം സാബു ജോസഫ്,ബ്രാഞ്ച് സെക്രട്ടറി കെ.കെ.സർദാർജി, വാളകം പഞ്ചായത്ത് മെമ്പർ പി.പി.മത്തായി, എ.സോമൻ എന്നിവർ പങ്കെടുത്തു.