ഓൺലൈൻ പഠനത്തിനായി മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ സ്മാർട്ട്ഫോൺ കൈമാറുന്നു
കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് തുരുത്തി വാർഡിൽ വാടകക്ക് താമസിക്കുന്ന കുടംബത്തിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ സ്മാർട്ട് ഫോൺ കൈമാറി. ജില്ലാ പഞ്ചായത്തംഗം ഷൈമി വർഗീസ്, വി.ബി. ബെറിൻ എന്നിവർ പങ്കെടുത്തു.