obit

കൊച്ചി: സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സഭയുടെ മുൻ പ്രസിഡന്റ് പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് (98) നിര്യാതനായി. തിരുവല്ല താഴ്ചപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് എറണാകുളം സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സഭാ സെമിത്തേരിയിൽ.

ഇന്ത്യൻ ആർമിയിലെ സേവനത്തിന് ശേഷം ഒറ്റപ്പാലം സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് ആശുപത്രിയു‌ടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഭയുടെ തെക്കൻ കേരളം, കർണാടക സെക്ഷനുകളിൽ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ സഭയുടെ സെക്ഷൻ തൃശൂരിൽ രൂപീകൃതമായപ്പോൾ ആദ്യ സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചു. കൊട്ടാരക്കര സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സ്‌കൂളിൽ ഡീനായും തെക്കൻ കേരളത്തിലെ സഭയുടെ പാസ്റ്ററായും പ്രവർത്തിച്ചു.

ഭാര്യ: പരേതയായ ഏലിയാമ്മ ഫ്രാൻസിസ്. മക്കൾ: സണ്ണി ഫ്രാൻസിസ്, വിൻസെന്റ് ഫ്രാൻസിസ്, ഷേർളി ഫ്രാൻസിസ്, ഷീബ ഫ്രാൻസിസ്. മരുമക്കൾ: മോളി സണ്ണി, സൂസൺ വിൻസെന്റ്, രാജു ചാക്കോ, ബർണബാസ് ജോർജ്ജ്.