കോലഞ്ചേരി: സഹപ്രവർത്തകനെ കൈവിടാതെ സുഹൃത്തുക്കളുടെ കരുതൽ. സർവീസിലിരിക്കെ മരണമടഞ്ഞ കക്കാട്ടുപാറ സ്വദേശി സിറ്റി ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിജയകുമാറിന്റെ കുടുംബത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച 12,84,750 രൂപയും കേരളാ പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്ത 25,72,824 രൂപയുടെ കടം സംഘം ഏറ്റെടുത്ത് വീടിരിക്കുന്ന സ്ഥലത്തിന്റെ ആധാരവും തിരിച്ചു നൽകി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ കുടുംബാംഗങ്ങൾക്ക് കൈമാറി. കേരള പൊലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷന്റെ കൊച്ചി സിറ്റി, എറണാകുളം റൂറൽ ജില്ലാകമ്മിറ്റികൾ എന്നിവർ സംയുക്തമായാണ് തുക സമാഹരിച്ചത്. കക്കാട്ടുപാറയിലെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.പി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.അനിൽകാമാർ, ജില്ലാ പൊലീസ് വായ്പ സഹകരണ സംഘം പ്രസിഡന്റ് ഇ.കെ. അനിൽകുമാർ, പൊലീസ് സഹകരണ സംഘം സെക്രട്ടറി വിജയകുമാർ സംഘടന ഭാരവാഹികളും സംസാരിച്ചു.